Representational Image
Posted On
date_range Updated On
date_range കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരുമരണം
കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ വാഹനങ്ങളിലൊന്ന് മറിഞ്ഞു. ജഹ്റ അൽ ഹർഫി സെന്ററിൽ നിന്നുള്ള ഫയർ ബ്രിഗേഡ് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റയാളെ ആശുപത്രിയിലേക്കും മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിനും കൈമാറി. അതിനിടെ, സുലൈബിഖത്തിൽ മൂന്നുവാഹനങ്ങനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.