ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായധനം പ്രഖ്യാപിക്കണം –ഒ.എൻ.സി.പി 

കുവൈത്ത്​ സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികളെ മേയ് ഏഴു മുതൽ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം ജോലിയും വരുമാനമാർഗങ്ങളും നഷ്​ടപ്പെട്ട പ്രവാസികൾക്ക് കേന്ദ്രം സഹായം പ്രഖ്യാപിക്കണമെന്ന്​ ഓവർസീസ് എൻ.സി.പി കുവൈത്ത്​ വാർത്തക്കുറിപ്പിൽ പറഞ്ഞു. 

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രോഗലക്ഷണങ്ങൾ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായി വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകൾ, വെള്ളം മറ്റ് അവശ്യസാധനങ്ങൾ ലഭ്യമാക്കുക, ആളുകൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിൽനിന്ന്​ തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുക, രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകുക, നാട്ടിലേക്കുള്ള വിമാനയാത്രച്ചെലവുകൾ, വിമാനത്താവളത്തിൽനിന്ന് സ്വദേശത്തേക്കുള്ള ആഭ്യന്തര യാത്രച്ചെലവുകൾ, ക്വാറ​ൻറീന്‍  ചെലവുകൾ തുടങ്ങിയവ സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്ര സർക്കാറിനുള്ള നിവേദനത്തിൽ പ്രസിഡൻറ്​ ബാബു ഫ്രാൻസിസും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും ആവശ്യപ്പെട്ടു.

Tags:    
News Summary - oncp-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.