ഒ.എൻ.സി.പി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി, ലാൽ ബഹദൂർ ശാസ്ത്രി ജയന്തി ആഘോഷം
Posted On
date_range Updated On
date_range ഒ.എൻ.സി.പി ഗാന്ധിജയന്തി, ലാൽ ബഹദൂർ ശാസ്ത്രി ജയന്തി ആഘോഷം
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഗാന്ധിജയന്തിയും ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും മതേതര ദിനമായി ആഘോഷിച്ചു.
ഒ.എൻ.സി.പി ജനറൽ സെക്രട്ടറി കെ.വി. അരുൾ രാജ് സ്വാഗതം പറഞ്ഞു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.
മതേതര പ്രതിജ്ഞ വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ ചൊല്ലിക്കൊടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ഷതാബ് അൻജും, മാത്യു വി. ജോൺ, രവി മണ്ണായത്ത് എന്നിവർ സംസാരിച്ചു. ദേശീയ ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.