ലുലു ഹൈപ്പർ മാർക്കറ്റിൽ ഒാണം 2021 പ്രമോഷൻ കാമ്പയിനോടനുബന്ധിച്ച്​ കേരളത്തനിമയിൽ അലങ്കരിച്ച കൗണ്ടറുകളിലൊന്ന്​



 




 


ലുലു ഹൈപ്പർ മാർക്കറ്റിൽ ഒാണം 2021​ പ്രമോഷൻ

കുവൈത്ത്​ സിറ്റി: മേഖലയിലെ മുൻനിര ​റീ​െട്ടയിൽ വ്യാപാര ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഒാണം 2021' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. കേരളത്തി​െൻറ ദേശീയോത്സവമായ ഒാണത്തോടനുബന്ധിച്ച്​ ലുലുവി​െൻറ എല്ലാ ഒൗട്ട്​ലെറ്റുകളിലും കേരളത്തനിമയോടെയും മാവേലിയുടെ കട്ടൗട്ടുകളാലും അലങ്കരിച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ 24 വരെ നീളുന്ന ഫെസ്​റ്റിവലി​െൻറ ഭാഗമായി വിവിധ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ഒരുക്കിയിട്ടുണ്ട്​. ഒാണാഘോഷത്തിനുള്ള ഇന്ത്യൻ പച്ചക്കറി ഇനങ്ങൾ കിലോക്ക്​ 775 ഫിൽസ്​ മാത്രമാണ്​ വില. 14 പരമ്പരാഗത വിഭവങ്ങളും പായസവും മധുരപലഹാരങ്ങളും ഉൾക്കൊള്ളുന്ന ഒാണ സദ്യയാണ്​ ഏറ്റവും വലിയ ആകർഷണം.

മുൻകൂട്ടി ബുക്ക്​ ചെയ്​തോ കൗണ്ടറുകളിൽനിന്ന്​ നേരിട്ട്​ പർച്ചേസ്​ ചെയ്​തോ ഇവ സ്വന്തമാക്കാം. പഴം, പച്ചക്കറികൾ തുടങ്ങി ഒാണവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്കെല്ലാം നിരക്കിളവുണ്ട്​. ഇറക്കുമതി ചെയ്​ത ഒാണപ്പൂക്കളും ആകർഷകമായ വിലയിൽ ലഭിക്കും. ഗാർമെൻറ്​സ്​, സാരി, ചുരിദാർ, ഫൂട്​വെയർ, ലേഡീസ്​ ഹാൻഡ്​ ബാഗ്​, ബേബി ആക്​സസറീസ്​ തുടങ്ങിയവ പത്ത്​ ദീനാറിന്​ മുകളിൽ പർച്ചേസ്​ ചെയ്യു​േമ്പാൾ രണ്ടര ദീനാറി​െൻറ ഷോപ്പിങ്​ വൗച്ചർ സൗജന്യമായി ലഭിക്കും. പരമ്പരാഗത ഒാണപ്പൂക്കളത്തി​െൻറ പശ്ചാത്തലത്തിൽ ​ഫോ​േട്ടാ എടുക്കാൻ കഴിയുന്ന ഒാണം സെൽഫി കൗണ്ടറും ഒരുക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.