സൗഹൃദവേദി കുവൈത്ത് സിറ്റി ഏരിയ ‘ഓണം സൗഹൃദ സംഗമ’ത്തിൽ ഷഫീഖ് അബ്ദുൽ സമദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range സൗഹൃദവേദി കുവൈത്ത് സിറ്റി ഏരിയ ‘ഓണം സൗഹൃദ സംഗമം’
കുവൈത്ത് സിറ്റി: സൗഹൃദവേദി കുവൈത്ത് സിറ്റി ഏരിയ ‘ഓണം സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റി ഒരുമ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഷാജു വാണിയംപാറ അധ്യക്ഷത വഹിച്ചു. ഷഫീഖ് അബ്ദുൽ സമദ് സൗഹൃദ സന്ദേശം നൽകി.
ഷാജി ആലുവ, ജയകുമാർ എന്നിവർ ആശംസ നേർന്നു. സൗഹൃദ വേദി കൺവീനർ മുഹമ്മദ് റഫീഖ് സ്വാഗതവും ഏരിയ സെക്രട്ടറി ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ബഷീർ, സാജിദ്, അഖിൽരാജ് എന്നിവർ ഗാനാലാപനങ്ങൾ നടത്തി. സ്വാദിഷ്ടമായ ഓണസാദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.