Posted On
date_range Updated On
date_range താമസ, തൊഴിൽ നിയമലംഘനം: ഒമാനിൽ 97 പേർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമലംഘകർക്കെതിരായ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം അൽറായി, ഫർവാനിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ, അഹമ്മദി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 97 പേരെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ സംഘമാണ് പരിശോധന നടത്തിയത്.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തുടർച്ചയായ പരിശോധനകൾ തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.