Posted On
date_range Updated On
date_range ഒ.ഐ.സി.സി ‘ഓണപ്പൊലിമ’ 29ന്
കുവൈത്ത് സിറ്റി: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് നാഷനൽ കമ്മിറ്റി സെപ്റ്റംബർ 29ന് ഓണാഘോഷം ‘ഓണപ്പൊലിമ-2023’ സംഘടിപ്പിക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, കുമ്പളത്ത് ശങ്കരപിള്ള (ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ) എന്നിവർ സംബന്ധിക്കും. പിന്നണി ഗായകരായ ലക്ഷ്മി ജയൻ, അരുൺ ഗോപൻ മറ്റ് കലാകാരന്മാർ പങ്കെടുക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സ്വാഗത സംഘത്തിലെ വിവിധ കമ്മിറ്റികളുടെ യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.