ഒ.ഐ.സി.സി ഫുട്ബാൾ ടൂർണമെന്റ് ജേതാക്കൾക്ക് വർഗീസ് പുതുകുളങ്ങര ട്രോഫി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കാസർകോട് ജില്ല കമ്മറ്റി കൃപേഷ് - ശരത് ലാൽ മെമ്മോറിയൽ ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഫ്ലൈറ്റേഴ്സ് എഫ്.സി-എ ടീം ജേതാക്കൾ.
ഫഹാഹിൽ സൂക്ക് സബാഹ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ സൂപ്പർ സ്ട്രൈക്കേഴ്സ് കാസർകോടിനെ പരാജയപ്പെടുത്തിയാണ് നേട്ടം. നൂ മാൻ ടൂർണമെന്റിലെ മികച്ച താരമായും, അഫ്രീഡി മികച്ച ഗോൾ കീപ്പറായും, വിവേക് ടോപ് സ്കോർറായും, നിഖിൽ മികച്ച ഡിഫൻഡറായും, രാകേഷ് ഫൈനലിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിച്ചു. ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് റണ്ണറപ്പ് ട്രോഫിയും, ടൂർണമെന്റ് കൺവീനർ നൗഷാദ് കള്ളാർ, ജില്ല ജനറൽ സെക്രട്ടറി അനിൽ ചീമേനി എന്നിവർ വിജയികൾക്കുള്ള കാഷ് പ്രൈസുകളും സമ്മാനിച്ചു. സൂരജ് കണ്ണൻ, രാജേഷ് വെലിയാട്ട്, ഇക്ബാൽ മെട്ടമ്മൽ, നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, ശരത് കല്ലിങ്ങൽ, വത്സരാജ്, സുമേഷ് രാജ്, രത്നാകരൻ തലക്കാട്ട്, ഷൈൻ തോമസ്, രഞ്ജിത്ത് പച്ചംകൈ എന്നിവർ മറ്റു ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ് പിള്ള, ഭാരവാഹികളായ ജോയ് ജോൺ തുരുത്തിക്കര, റസാഖ് അയൂർ, കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ ആശംസകളർപ്പിച്ചു. ടൂർണമെന്റ് കൺവീനർ നൗഷാദ് കള്ളാർ സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു. റാഫി, അസ് വാദ്, അലക്സ്, ശിവ, രാകേഷ്, ഷമീർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.