ഒ.ഐ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് 13ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25 ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും.'ഓപ്പറേഷൻ തൂഫാ'നെ ആസ്പദമാക്കി എ.വി. സുനീഷ് രചനയും സംവിധാനവും നിർവ്വഹിച്ച 'കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും അവതരിപ്പിക്കും.
10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഒ.ഐ.സി.സി കുടുംബത്തിലെ വിദ്യാർത്ഥികൾക്കുള്ള 'അച്ചീവേഴ്‌സ് അവാർഡ്' വിതരണവും ചടങ്ങിൽ നിർവ്വഹിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.