Posted On
date_range Updated On
date_range ഒ.െഎ.സി യോഗത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രി പങ്കെടുക്കും
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് ഓര്ഗനൈസേഷന് ഓഫ ് ഇസ്ലാമിക് കോർപറേഷന് (ഒ.ഐ.സി) യോഗത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ജിദ്ദയിലേക്ക് തിരിച്ചു. ഇസ്രാേയലിെൻറ വെസ്റ്റ് ബാങ്ക് സമീപനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് സന്ദര്‍ശനത്തിെൻറ പ്രധാന ലക്ഷ്യം. ഒ.ഐ.സിയുടെ ആസ്ഥാന കേന്ദ്രമായ ജിദ്ദയിലാണ് യോഗം. അറബ് രാജ്യങ്ങളിലെ പ്രധാന വ്യക്തികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കുവൈത്തിനെ പ്രധിനിധാനംചെയ്താണ് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് പങ്കെടുക്കുന്നത്. വിദേശകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അഹ്മദ് നാസിര്‍ അല്‍ മുഹമ്മദ്, വിദേശമന്ത്രാലയം ഉന്നത അധികാരി നാസര്‍ അല്‍ ഹൈൻ, ജിദ്ദയിലെ കുവൈത്ത് ജനറല്‍ കൗണ്‍സില്‍ മേധാവി വാഇല്‍ അല്‍ ഇന്‍സി തുടങ്ങിയ ഉന്നത തല ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രിയെ അനുഗമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.