Posted On
date_range Updated On
date_range ഹൃദയാഘാതം: മലയാളി യുവാവ് കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം പാമ്പാടി കുറ്റിക്കാട്ട് പൈനാടത്ത് ഏലിയാസ് (അനീഷ് -33) ആണ് മരിച്ചത്. പിതാവ്: ജോസഫ് പൗലോസ്. മാതാവ്: ആനി വർഗീസ്. കുവൈത്തിൽ എറ്റേർണിറ്റി ട്രാവൽസിൽ ട്രാവൽ കൺസൽട്ടൻറ് ആയി ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്ന അനീഷിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെവന്നതോടെ മുറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.