കുവൈത്ത് സിറ്റി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ ആദ്യ പരിഗണന ഗർഭിണികൾക്ക്. തുടർന്ന് അർബുദ രോഗികൾക്കും പിന്നീട് കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രമുള്ള രോഗികൾക്കുമാണ് മുൻഗണന.
എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഫോൺ കാൾ വരികയും യാത്രവിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. വാട്സാപ് ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുമുണ്ട്. പിന്നീട് അപ്ഡേഷൻ ഒന്നുമില്ലാത്തതിനാൽ തിരികെയാത്രക്ക് രജിസ്റ്റർ ചെയ്തവർ ആശങ്കയിലാണ്.
വിമാന ടിക്കറ്റ് എവിടെ കിട്ടും, മറ്റു നടപടിക്രമങ്ങൾ എന്തെല്ലാമാണ് എന്നത് സംബന്ധിച്ച് ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. വെള്ളിയാഴ്ചയാണ് കുവൈത്തിൽനിന്നുള്ള ആദ്യവിമാനം പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.