കുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടുകാലത്തേക്ക് പ്രവേശിക്കുന്നു. വരുന്ന ആഴ്ച രാജ്യത്ത് ചൂടുള്ള പകലും രാത്രികളും പ്രതീക്ഷിക്കുന്നതായി കാലാവസഥ വിഭാഗം വ്യക്തമാക്കി. താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ മിതമായതോ ഉയർന്നതോ ആയിരിക്കുമെന്നും. തിരമാലകൾ മൂന്നു മുതൽ ആറടി വരെ ഉയരും.
വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതായി തുടരും. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ കാറ്റ് കൂടുതൽ സജീവമാകും. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. തുറസ്സായ സ്ഥലങ്ങളിൽ കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ കാരണമാകും. പരമാവധി താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയാകും. കടൽ നേരിയതോ മിതമായതോ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഈ മാസം പകുതിയോടെ താപനിലയിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കനത്ത ചൂടിലേക്ക് രാജ്യം നീങ്ങും. ജൂൺ ഒന്നു മുതൽ മൂന്നുമാസം പകൽ സമയങ്ങളിൽ പുറം ജോലികളിൽ നിയന്ത്രണവും ഉണ്ടാകും.
അതേസമയം, വ്യാഴാഴ്ച കാലാവസ്ഥ ചൂട് കൂടിയതായിരുന്നു. മിതമായും വേഗത്തിലും വടക്കുപടിഞ്ഞാറൻ കാറ്റ് വീശി. അന്തരീക്ഷത്തിൽ പൊടിയുടെ അളവും കൂടുതലായിരുന്നു. തീരപ്രദേശങ്ങളിൽ കാറ്റ് സജീവമായി. ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസഥ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.