വാഹന ഉടമാവകാശം: ബന്ധുക്കൾക്കിടയിലെ മാറ്റത്തിന്​ പണമിടപാട്​ രേഖ വേണ്ട

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പണമിടപാട് രേഖകൾ വേണമെന്ന നിബന്ധന ബന്ധുക്കൾക്കിടയിലെ കൈമാറ്റത്തിന് ബാധകമല്ലെന്ന് ഗതാഗത വകുപ്പ്. വാഹനം സമ്മാനമായി നൽകുമ്പോൾ ഗതാഗത വകുപ്പിൽ നിന്ന് പ്രത്യേകാനുമതി വാങ്ങണമെന്ന്​ അധികൃതർ വ്യക്തമാക്കി. വാഹനത്തി​െൻറ ഉടമസ്ഥാവകാശം മാറ്റുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മേധാവി ജമാൽ അൽ സായിഗ് ഉത്തരവിറക്കിയിരുന്നു. വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനൽകരുതെന്ന്​ ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കയിട്ടുണ്ട്. ബാങ്ക് ചെക്കി​െൻറ പകർപ്പോ ട്രാൻസ്ഫർ രശീതിയോ ആണ് ഇടപാട് തെളിയിക്കുന്നതിനായി സമർപ്പിക്കേണ്ടത്. എന്നാൽ, ഉടമസ്ഥാവകാശം കൈമാറുന്നത് അടുത്ത ബന്ധുക്കൾ തമ്മിലാണെങ്കിൽ ഈ നിബന്ധന ബാധകമല്ലെന്ന്​ ഗതാഗത വകുപ്പ്​ മേധാവി വ്യക്തമാക്കിയിരിക്കുകയാണ്. പിതാവ്, മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് എന്നിവർ തമ്മിൽ വാഹനത്തി​െൻറ ഉടമസ്ഥാവകാശം മാറ്റുമ്പോൾ പണം നൽകിയതി​െൻറ രേഖ ആവശ്യമില്ല. അതേസമയം സമ്മാനമായാണ് വാഹനം നൽകുന്നതെങ്കിൽ ഗതാഗതവകുപ്പിൽനിന്ന് പ്രത്യേകാനുമതി വാങ്ങണമെന്നും അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.