Posted On
date_range Updated On
date_range സമൂഹ മാധ്യമങ്ങളിൽ കുട്ടികളെ ഉപയോഗിച്ചുള്ള പ്രചാരണം വേണ്ട
കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിൽ കുട്ടികളെ ഉപയോഗിച്ചുള്ള പ്രചാരണം നടത്തുന്നത് കുറ്റകരമാണെന്ന് കുവൈത്ത് കുടുംബ കോടതി വ്യക്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഫോളോവേഴ്സിനെ ലഭിക്കുന്നതിനായി കുട്ടികളെ ഉപയോഗിച്ച മാതാവിനെ ശിക്ഷിച്ച സുപ്രധാന വിധിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മക്കളുടെ സംരക്ഷണം അമ്മയില്‍നിന്ന് പിതാവിന് കൈമാറിയ കോടതി കുട്ടികളുടെ ക്ഷേമത്തിൽ അമ്മയുടെ പ്രധാന്യവും ചൂണ്ടിക്കാട്ടി. സാമ്പത്തിക ലാഭം നേടുന്നതിനാണ് സ്വകാര്യ അക്കൗണ്ടുകൾ വഴി വിഡിയോകള്‍ പോസ്റ്റ് ചെയ്തതെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.