ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സഥാപനത്തിൽ നോട്ടീസ്

പതിക്കുന്നു

ഫർവാനിയ ഗവർണറേറ്റിൽ ഫയർ ഫോഴ്സ് പരിശോധന; 24 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: രാജ്യത്ത് ഫയർ ഫോഴ്സ് പരിശോധന തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 24 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമലംഘകർക്ക് 57 നോട്ടീസുകളും അഞ്ച് അടച്ചുപൂട്ടൽ മുന്നറിയിപ്പുകളും നൽകിയതായും ഫയർ ഫോഴ്സ് അറിയിച്ചു.

ഫീൽഡ് പരിശോധനകൾ ശക്തിപ്പെടുത്തുക, സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പാക്കുക, നിയമലംഘനങ്ങൾ കണ്ടെത്തുക, നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫർവാനിയ ഗവർണറേറ്റിലെ പ്രിവൻഷൻ വിഭാഗം പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Fire Force inspects Farwaniya Governorate; 24 establishments closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.