കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച 'നിറം' ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വന്തം വീടുകളിൽ തന്നെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 28 ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് ഇന്ത്യൻ എംബസിയിൽ നടക്കും. തുടർച്ചയായ 17ാം വർഷം നടത്തിയ പരിപാടിയിൽ കുവൈത്തിലെ 24 ഇന്ത്യൻ സ്‌കൂളുകളിൽനിന്നായി 2700ലധികം കുട്ടികൾ പെങ്കടുത്തുവെന്നും വിവിധ രാജ്യക്കാരായ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തുവെന്നും കല (ആർട്ട്) കുവൈത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 164 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമെേൻറായും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണനാണയവും നൽകുന്നുണ്ട്. മെറിറ്റ്, കോൺസലേഷൻ സമ്മാന ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പങ്കാളിത്ത സർട്ടിഫിക്കറ്റും ഇമെയിൽ വഴി അയക്കും. മത്സരഫലം മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ആർട്ടിസ്റ്റുരായ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രസിഡൻറ് വി.പി. മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ, ട്രഷറർ ഹസൻകോയ, ജനറൽ കൺവീനർ ജെയ്സൺ ജോസഫ്, വിധികർത്താക്കളായ ആർട്ടിസ്റ്റ് ശശികൃഷ്ണൻ, ആർട്ടിസ്റ്റ് സുനിൽ കുളനട എന്നിവർ ഫർവാനിയ ബദർ അൽ സമ ക്ലിനിക് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.