നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ഓണാഘോഷ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ഓണാഘോഷം സെപ്റ്റംബർ 26 ന് ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് സിജുമോൻ തോമസ്, സെക്രട്ടറി ടീന സൂസൻ തങ്കച്ചൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ, കലാപരിപാടികൾ, കലാകായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോഓഡിനേറ്റർ സീമ ഫ്രാൻസിസ്, ശരത് കുമാർ എന്നിവർ അറിയിച്ചു.
പ്രസിഡന്റ് സിജുമോൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടീന സൂസൻ തങ്കച്ചൻ സ്വാഗതവും ട്രഷറർ ട്രീസ എബ്രഹാം നന്ദിയും പറഞ്ഞു.
വൈസ്പ്രസിഡന്റ് പ്രഭാ രവീന്ദ്രൻ, ജോ.സെക്രട്ടറി ഷൈജു രാജൻ, ജോ. ട്രഷറർ മിഥുൻ എബ്രഹാം, കോർ കമ്മിറ്റി അംഗങ്ങളായ നിതീഷ് നാരായണൻ, സിറിൽ ബി. മാത്യു, സൗമ്യ എബ്രഹാം, സുധീഷ് സുധാകർ, മെമ്പർഷിപ്പ് കമ്മിറ്റി അംഗങ്ങളായ സോണിയ തോമസ്, റോജിഷ് സ്കറിയ, മീഡിയ കമ്മിറ്റി അംഗങ്ങളായ ദീപക് തോമസ്, ജിമ്മി കുര്യാക്കോസ്, വെൽഫയർ കമ്മിറ്റി അംഗമായ ബിന്ദുമോൾ സുഭാഷ്, സ്പോർട്സ് കമ്മിറ്റി അംഗം തംസീത് പാട്ടില്ലത്തു മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.