ദുബൈ: ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ ഫൗണ്ടൻ അഞ്ചുമാസത്തേക്ക് അടക്കുന്നു. ലക്ഷക്കണക്കിന് പേരെ ആകർഷിക്കുന്ന ജലധാര കൂടുതൽ ആകർഷകമാക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഈ വർഷം മേയ് മുതലാണ് അടച്ചിടുകയെന്ന് നിർമാതാക്കളായ ഇമാർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫക്ക് അരികിലായാണ് ദുബൈ ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. എല്ലാ രാത്രിയിലും ഫൗണ്ടനിലെ ജലനൃത്തം കാണാൻ നൂറുകണക്കിന് പേരാണ് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.