കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവെക്കാൻ വാർത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു. പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വരുന്നത് വരെയാണ് ഇത് ബാധകമാവുക. കർശന വ്യവസ്ഥകളോടെ പുതിയ മാധ്യമ നിയന്ത്രണ നിയമം തയാറാക്കുകയാണെന്ന് വാർത്ത വിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെങ്കിലും ഈ രംഗത്തെ തെറ്റായ പ്രവണതകൾ തടയാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങൾ കൂണുപോലെ മുളക്കുന്നത് നിയന്ത്രിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.