Posted On
date_range Updated On
date_range സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാറിന്റെ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ വഴി പാസി പുതിയ സിവിൽ ഐഡി ഇന്റഗ്രേഷൻ സേവനം ആരംഭിച്ചു. സ്പോൺസർഷിപ്പിന് കീഴിലുള്ള ആശ്രിതരുടെ ഒന്നിലധികം സിവിൽ ഐ.ഡികൾ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ സഹൽ ആപ്പ് വഴി ലിങ്ക് ചെയ്യാൻ സാധിക്കും.
നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുമാണ് പുതിയ സേവനം ആരംഭിച്ചതെന്ന് പാസി വ്യക്തമാക്കി. ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായി രജിസ്ട്രി വിവരങ്ങളും സിവിൽ ഐ.ഡി നമ്പറുകളും ഓൺലൈനായി സംയോജിപ്പിക്കാനാണ് പുതിയ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.