ഷിബിൻ അഹമ്മദ്,റി യാസ് മുഹമ്മദ്, മുർഷിദ്
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ മംഗഫ് യൂനിറ്റിന് പുതിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് മംഗഫ് ഘടകം പ്രസിഡന്റായി ഷിബിൻ അഹമ്മദ്, സെക്രട്ടറിയായി റിയാസ് മുഹമ്മദ്, ട്രഷററായി മുർഷിദ് എന്നിവരെ തെരഞ്ഞെടുത്തു. നവാസ് (വൈസ് പ്രസി.), ഹാഷിം (ജോ. സെക്ര.), സലീം (സോഷ്യൽ റിലീഫ്), ഉബൈസ് ഇബ്റാഹീം (കല), ജംഷീർ (കായികം), റഫീഖ് (ഒരുമ), ഹാഷിം (കരിയർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഫഹാഹീലിൽ നടന്ന മംഗഫ് യൂനിറ്റ് പ്രവർത്തക സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗം സൽമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ബാസിൽ സമാപനം നിർവഹിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റ് ഷിബിൻ സ്വാഗതം പറഞ്ഞു. സലീം ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.