സമിയ ഫൈസൽ, മുബീന ഫിറോസ്, സബീന റസാഖ്
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിൽ ഐവയുടെ വിവിധ ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രൽ കോളജ് അംഗങ്ങൾ സമ്മേളിച്ച് കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയെയും എക്സിക്യുട്ടീവ് കമ്മിറ്റി കൂടിച്ചേർന്ന് ഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു. 2027 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ്, ജനറൽ സെക്രട്ടറി സാബിഖ് സൂസഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: സമിയ ഫൈസൽ (പ്രസി), മുബീന ഫിറോസ് (ജന.സെക്ര), സബീന റസാഖ് (ട്രഷ), മഹ്ബൂബ അനീസ്, വർദ അൻവർ (വൈ. പ്രസി), ജൈഹാൻ സജീർ, സുഫിയ സാജിദ് (സെക്രട്ടറിമാർ), ആശ ദൗലത്ത് (അസി.ട്രഷറർ), ആയിഷ ഫൈസൽ, ആരിഫ മെഹബൂബ്, ജാസ്മിൻ ഷുക്കുർ, ഷുജഅത്ത് റിഷ്ദിൻ, അഫീഫ ഉസാമ, ഹസ്ന കളത്തിൽ (കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.