നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സാൽമിയ ഔട്ട്ലറ്റ് തലാൽ ഉബൈദ് ഷാലും മുഹമ്മദ് അൽ ഷമ്മരി, നെസ്റ്റോ കുവൈത്ത് ഡയറക്ടർ വി. കരീം, ഫാസിൽ വി. കരീം, ഇസ്മായിൽ ഇബ്രാഹിം, ഓപറേഷൻ മാനേജർ നംസീർ വലിയ കൊളപ്പാൽ, ഷഹാസ് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ഔട്ട്ലറ്റ് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഔട്ട്ലറ്റ് തലാൽ ഉബൈദ് ഷാലും മുഹമ്മദ് അൽ ഷമ്മരി, നെസ്റ്റോ കുവൈത്ത് ഡയറക്ടർ വി. കരീം, ഫാസിൽ വി. കരീം, ഇസ്മായിൽ ഇബ്രാഹിം, ഓപറേഷൻ മാനേജർ നംസീർ വലിയ കൊളപ്പാൽ, ഷഹാസ് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സാൽമിയ ബ്ലോക്ക് ആറിൽ ബഹ്റൈൻ സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലറ്റ്. നെസ്റ്റോയുടെ കുവൈത്തിലെ 18ാമത്തെയും ജി.സി.സിയിലെ 118ാമത്തെയും ശാഖയാണിത്. നെസ്റ്റോ പിന്തുടരുന്ന ഗുണമേന്മയും വിലക്കുറവും പുതിയ ഔട്ട്ലറ്റിന്റെയും പ്രത്യേകതയാണ്. സാൽമിയ ഔട്ട്ലറ്റിൽ ഷോപ്പിങ് സുഗമമാക്കാൻ കൂടുതൽ ചെക്കൗട്ട് കൗണ്ടറുകളും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാണ് ഇതെന്നും മാനേജ്മെന്റ് അറിയിച്ചു.
അവശ്യസാധനങ്ങൾ, ഫ്രോസൺ ഫുഡ്, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, റോസ്റ്ററി, ചോക്ലറ്റ്, ബേക്കറി, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഭാഗമായി വൻ വിലക്കുറവും ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.