നെടുമുടിവേണു സ്മാരക ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഫ്ലയർ പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി ലിബു പായിപ്പാടന് നൽകി പ്രകാശനം ചെയ്യുന്നു

നെടുമുടിവേണു സ്മാരക ബാഡ്മിൻറൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ (അജ്പാക്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെടുമുടിവേണു സ്മാരക ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഫ്ലയർ പ്രകാശനം നടത്തി.

അജ്പാക് സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി ലിബു പായിപ്പാടന് നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

ജനറൽ കോർഡിനേറ്റർ ബിനോയി ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, ഭാരവാഹികളായ മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, ഹരി പത്തിയൂർ, രാഹുൽ ദേവ്, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ അക്കാദമി കോർട്ടിലാണ് മൽസരങ്ങൾ. ഇന്റർ ആലപ്പുഴ, ബിഗ്ന്നേഴ്സ്, ഇന്റർ മീഡിയറ്റ്, ലോവർ ഇന്റർ മീഡിയറ്റ്, എബൗ 40, അഡ്വാൻസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം ഫോൺ-66164479, 65020092, 66917246.

Tags:    
News Summary - Nedumudivenu Memorial Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.