കുവൈത്ത് സിറ്റി: എൻ.ബി.ടി.സി നടത്തുന്ന ഈ വർഷത്തെ കായികമേളക്ക് എൻ.ബി.ടി.സി കോർപറേറ്റ് ഓഫിസ് ഗ്രൗണ്ടിൽ തുടക്കമായി. എൻ.ബി.ടി.സിയുടെ വാർഷികാഘോഷ പരിപാടിയുടെ (വിൻറർ കാർണിവൽ) ഔദ്യോഗിക തുടക്കം കൂടിയാണ് കായികമേള. പതാക ഉയർത്തി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. വിവിധ കായിക മത്സരങ്ങളിലൂടെ എൻ.ബി.ടി.സിയിലെ 23,000ത്തിലധികം വരുന്ന ജീവനക്കാരുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുശേഷം, വിവിധ കൺവീനർമാരുടെ ദീപശിഖാപ്രയാണവും സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. കോർപറേറ്റ് ടൈഗേഴ്സും പവർ ബോയ്സും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരം മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം, ടെക്നിക്കൽ സർവിസ് ഡിവിഷൻ ജനറൽ മാനേജർ അഹ്മദ് ഇസ്മായിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ക്രിക്കറ്റ് മത്സരത്തിൽ കോർപറേറ്റ് ടൈഗേഴ്സ് പത്തു വിക്കറ്റിന് പവർ ബോയ്സിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.