Posted On
date_range Updated On
date_range കുവൈത്തിൽ വാഹനം ഇടിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനം ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. തളിപ്പറമ്പ് സ്വദേശി മുനീർ (39) ആണ് മരിച്ചത്. സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കുവൈത്ത് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം അംഗമായിരുന്നു.
പിതാവ്: അബ്ദുൽ ഹകീം. മാതാവ്: റുഖിയ. ഭാര്യ: റാഹില. രണ്ട് മക്കളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.