ദേശീയ ഐക്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ അവതരിപ്പിച്ച നൃത്തം
കുവൈത്ത് സിറ്റി: സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ദേശീയ ഐക്യദിനം ആഘോഷിച്ചു. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും സുഹൃത്തുക്കൾക്കും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. വിനോദ് ഗെയ്ക്വാദ് ഊഷ്മളമായ ആശംസകൾ അറിയിച്ചു. സർദാർ വല്ലഭഭായ് പട്ടേലിനെ കുറിച്ച ചിത്രപ്രദർശനം, ദേശഭക്തിഗാനം, നൃത്തം, സാംസ്കാരിക പരിപാടികൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
ദേശീയ ഏകത ദിനത്തിനു മുന്നോടിയായി കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളുമായി സഹകരിച്ച് എംബസി പ്രത്യേക യൂനിറ്റി ഹ്യൂമൻ ചെയിനും യൂനിറ്റി റണ്ണും ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഇതിന്റെ
ഭാഗമായി.
എംബസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേക സെഷനും ഡിജിറ്റൽ എക്സിബിഷനും നടത്തുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.