Posted On
date_range Updated On
date_range കുവൈത്ത് എയർവേസ് സർവിസുകൾ വ്യാപിപ്പിക്കുന്നു
കുവൈത്ത് സിറ്റി: ധാക്കയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ കുവൈത്ത് എയർവേസ് പുനരാരംഭിക്കുന്നു. ഏപ്രിൽ 24 മുതൽ സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ സർവിസുകൾ പുനരാരംഭിക്കും. ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ ആണ് ഉണ്ടാകുക.
ദമ്മാം വഴി അടുത്തിടെ ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ, മുംബൈ, ഡൽഹി തുടങ്ങിയ റൂട്ടുകളിലേക്ക് കുവൈത്ത് എയർവേസ് സർവിസുകൾ പുനരാരംഭിച്ചിരുന്നു. നിലവിൽ 14 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ടെന്നും മറ്റു ഇടങ്ങളിലേക്കും വൈകാതെ സർവിസുകൾ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽവഹാബ് അൽ ഷാത്തി പറഞ്ഞു. സൗദി അറേബ്യയിലെ താമസക്കാർക്കായി കുവൈത്ത് എയർവേയ്‌സ് വിസ അപേക്ഷാ സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.