കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും. പുതിയ സർക്കാർ രൂപവത്കരിച്ചതിന് ശേഷമുള്ള ആദ്യ സമ്മേളനമാണ് ചൊവ്വാഴ്ചയിലെത്. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം സമ്മേളനം ചർച്ചചെയ്യും.
അസംബ്ലി സമ്മേളന അജണ്ടയിൽ പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലങ്ങളിലെ ഭേദഗതികൾ, ജീവിതച്ചെലവ് അലവൻസ്, പെൻഷൻകാർക്ക് പലിശരഹിത വായ്പകൾ എന്നിവയും രണ്ടു ദിവസത്തെ ദേശീയ അസംബ്ലി അജണ്ടയിലെ വിഷയങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.