കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച പുലർച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 3.1 രേഖപ്പെടുത്തിയ ചെറിയ കമ്പനമാണ്​ പുലർച്ചെ 3.18ന്​ അനുഭവപ്പെട്ടതെന്ന് ശാസ്​ത്ര ​ഗവേഷണ കേന്ദ്രത്തിലെ​ കുവൈത്ത്​ നാഷനൽ സീസ്​​മിക്​ നെറ്റ്​വർക്ക്​ അറിയിച്ചു. ഏഴ്​ കിലോമീറ്റർ ആഴത്തിൽ സാധാരണക്കാർക്ക്​ അനുഭവപ്പെടാത്ത നിസ്സാര ചലനം ആണ്​ ഉണ്ടായതെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അധികൃതർ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.