നമാ ചാരിറ്റി ബെനിനിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് 

ബെനിനിൽ മാനുഷിക, ആശ്വാസ പദ്ധതികളുമായി നമാ ചാരിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ സംഘടയായ നമാ ചാരിറ്റി ബെനിനിൽ വിവിധ മാനുഷിക, വികസന പദ്ധതികൾ നടപ്പിലാക്കി. 400 ഭക്ഷണ കിറ്റു വിതരണം, 200 നേത്ര ശസ്ത്രക്രിയകൾ, മാംസ വിതരണം, ദരിദ്ര കുടുംബങ്ങൾക്ക് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളെ പിന്തുണക്കൽ എന്നിവ പദ്ധതികളിൽ ഉൾ​പ്പെടുന്നു. ബെനിന്റെ ചില ഭാഗങ്ങളിൽ അടിസ്ഥാന സേവനങ്ങളുടെ കുറവും ദാരിദ്ര്യ നിരക്കും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ ആരംഭിച്ചതെന്ന് നമാ ചാരിറ്റി ഡെവലപ്‌മെന്റ് ആൻഡ് റിലീഫ് സെക്ടർ മേധാവി ഖാലിദ് മുബാറക് അൽ ഷംരി പറഞ്ഞു.

അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സുസ്ഥിര ശാക്തീകരണ പദ്ധതികൾ ചാരിറ്റി സംയോജിപ്പിച്ചതായും, ഭക്ഷണ കിറ്റുകളും മാംസ വിതരണവും ഭക്ഷ്യസുരക്ഷയെ പിന്തുണക്കുമെന്നും, കറവപ്പശുക്കളും തയ്യൽ മെഷീനുകളും ഗുണഭോക്തൃ കുടുംബങ്ങൾക്ക് വരുമാന സ്രോതസ്സുകൾ നൽകുന്നുണ്ടെന്നും അൽ ഷംരി പറഞ്ഞു. നിരവധി രോഗികൾക്ക് കാഴ്ച പുന:സ്ഥാപിക്കാൻ സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട മാനുഷിക ഇടപെടലുകളിൽ ഒന്നാണ് നേത്ര ശസ്ത്രക്രിയാ പദ്ധതി. കുവൈത്തിലെ ദാതാക്കളുടെ പിന്തുണയോടെ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിൽ മാനുഷിക, വികസന പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുമെന്നും അൽ ഷംരി വ്യക്തമാക്കി. 

Tags:    
News Summary - Nama Charity with humanitarian and relief projects in Benin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.