മുസ്തഫ അറക്കപ്പറമ്പിലിനുള്ള കെ.ഐ.ജി ഫർവാനിയ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി ഷാനവാസ് കൈമാറുന്നു
കുവൈത്ത് സിറ്റി: 19 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.ഐ.ജി ഫർവാനിയ ഗസ്സാലി യൂനിറ്റ് സെക്രട്ടറി മുസ്തഫ അറക്കപ്പറമ്പിലിന് ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി. കേരളത്തിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തൃത്താല സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് പോവുന്നത്. കെ.ഐ.ജി ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.എം. ഹനീഫ, ഷാനവാസ്, അബ്ദുൽ വാഹിദ്, മജീദ്, പി.ടി. ശരീഫ്, അബ്ദുൽ റസാഖ് നദ്വി, ലായിക് അഹമ്മദ്, അനീസ് അബ്ദുൽ സലാം, അഫ്താബ് ആലം, അഫ്സൽ ഉസ്മാൻ, ബഷീർ വേങ്ങര എന്നിവർ സംസാരിച്ചു. മുസ്തഫ അറക്കപ്പറമ്പിൽ മറുപടി പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.