കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പൽ പരിശോധനാ വിഭാഗം നടത്തിയ റെയ്ഡിൽ അനധികൃത ടെൻറുകൾ പൊളിച്ചുനീക്കി. ജഹ്റ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിലായി നിർമിച്ച 14 ടെൻറുകളാണ് മുനിസിപ്പൽ അധികൃതർ പൊളിച്ചുമാറ്റിയത്. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ എമർജൻസി വിഭാഗം മേധാവി റഷീദ് അൽ ബദർ ആണ് ഇക്കാര്യം അറിയിച്ചത്. സമാനമായ റെയ്ഡുകൾ മറ്റ് ഗവർണറേറ്റുകളിലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നുമുതൽക്കാണ് രാജ്യത്ത് ശൈത്യകാല ടെൻറുകൾ പണിയുന്നതിനുള്ള അനുമതി. അതിന് മുമ്പ് നിയമപരമല്ലാതെ പണിയുന്ന മുഴുവൻ ടെൻറുകളും പൊളിച്ചുമാറ്റുമെന്ന് റഷീദ് അൽ ബദർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.