മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററിൽ ‘മൾട്ടി സ്പെഷാലിറ്റി

മെഡിക്കൽ പാനൽ’ ഉദ്ഘാടനം ചെയ്യുന്നു

സാൽമിയ സൂപ്പർ മെട്രോയിൽ ‘മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ പാനൽ’ ആരംഭിച്ചു

കുവൈത്ത് സിറ്റി: ജി.സി.സിയിൽ ആദ്യമായി ഒരൊറ്റ കൺസൾട്ടേഷനിൽ നിരവധി വിദഗ്ധ ഡോക്ടർമാരുടെ സംയുക്ത വിലയിരുത്തൽ ചികിത്സാ മാതൃകക്ക് തുടക്കമിട്ട് മെട്രോ മെഡിക്കൽ ഗ്രൂപ്പ്. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററിലാണ് ‘മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ പാനൽ’ സേവനത്തിന് തുടക്കം കുറിച്ചത്. നാല് പ്രത്യേക മൾട്ടി സ്പെഷലിറ്റി മെഡിക്കൽ പാനലുകളാണ് മെട്രോയിൽ സജ്ജമാക്കിയിരിക്കുന്നത്. ഓരോ പാനലിലും ഇന്റേണൽ മെഡിസിൻ വിഭാഗത്തോടൊപ്പം ബന്ധപ്പെട്ട മറ്റ് സ്പെഷലിറ്റികളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന രീതിയിലാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്.

ഇതിൽ കാർഡിയോളജി, ന്യൂറോളജി, ഇ.എൻ.ടി., നേത്രരോഗ വിഭാഗം, ഓർത്തോപീഡിക്സ്, ഗാസ്‌ട്രോഎന്ററോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംയുക്ത സേവനമാണ് രോഗികൾക്ക് ലഭ്യമാകുന്നത്. രോഗിയുടെ ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവം അനുസരിച്ച് അനുയോജ്യമായ മെഡിക്കൽ പാനലിലേക്കാണ് രോഗിയെ ഉൾപ്പെടുത്തുക.പാനലിന്റെ ഭാഗമായി രോഗിയുടെ നിലവിലെ രോഗലക്ഷണങ്ങൾ, മുൻകാല ചികിത്സാ രേഖകൾ, ലബോറട്ടറി പരിശോധനാഫലങ്ങൾ, സ്കാൻ റിപ്പോർട്ടുകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധർ സംയുക്തമായി ചികിത്സാ പദ്ധതി തയാറാക്കുന്നത്. ആവശ്യമായ സാഹചര്യങ്ങളിൽ സർജറി, എം.ആർ.ഐ, സി.ടി. സ്കാൻ, അൾട്രാസൗണ്ട്, എക്‌സ്-റേ, ലബോറട്ടറി സേവനങ്ങൾ, ഫിസിയോതെറാപ്പി, തുടങ്ങിയ അനുബന്ധ ചികിത്സാ സൗകര്യങ്ങളും മെട്രോയിൽ തന്നെ ലഭ്യമാണ്.

രോഗികളുടെ സൗകര്യാർത്ഥം പിക്ക് ആൻഡ് ഡ്രോപ്പ് സേവനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ പാനലിൽ രജിസ്റ്റർ ചെയ്യുന്ന രോഗിയുടെ ചികിത്സാ ഫയൽ ക്ലോസ് ചെയ്യുന്നതുവരെ ആവശ്യമായ സാഹചര്യങ്ങളിൽ അതേ പാനലിലെ വിദഗ്ധ ഡോക്ടർമാരുമായി തുടർകൺസൾട്ടേഷനുകൾ സൗജന്യമായി നടത്താമെന്നും അധികൃതർ അറിയിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഫാർമസി ജനറൽ മാനേജർ ഡോ. റംഷാദ് ബിൻ റഹീം, ചീഫ് ഫിനാൻസ് ഓഫിസർ അലിയ്യുൽ അസർ തങ്ങൾ, ഓപറേഷൻസ് മാനേജർ ജിഷ വർഗീസ്, കോർപറേറ്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ എന്നിവരും മെട്രോ ഗ്രൂപ്പ് പാർട്ണർമാരും മെഡിക്കൽ ഡയറക്ടർമാരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

Tags:    
News Summary - Multi-specialty medical panel launched in Salmiya Super Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.