ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: മേഖലയിലെ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രതയും സന്നദ്ധതയും തയാറെടുപ്പും ആവശ്യമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് മുതിർന്ന സൈനിക മേധാവികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
സൈനിക മേഖലകളിലെ എല്ലാ നടപടികൾക്കും രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യവും പിന്തുണയും ശൈഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. രാജ്യത്തെ എല്ലാ സൈനിക യൂനിറ്റുകളും സൈനിക മേഖലകളും തമ്മിലുള്ള സഹകരണവും ഏകോപനവും സജീവമാക്കേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ വർക്ക്ഫ്ലോ മെക്കാനിസവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചർച്ച ചെയ്തു. എല്ലാ സൈനിക യൂനിറ്റുകളിലും തയാറാക്കിയ പ്രധാനപ്പെട്ട പരിപാടികളും പദ്ധതികളും അവലോകനം ചെയ്തതായും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.