അംബാസഡർ പരമിത ത്രിപതി കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്ദിൻ അൽഫഗാനുമായി കൂടിക്കാഴ്ചയിൽ

അംബാസഡർ കുവൈത്ത് എയർവേസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് കുവൈത്ത് എയർവേസ് സർവിസുകൾ പുനരാരംഭിക്കുന്നതിനായുള്ള നീക്കങ്ങൾ നടത്തി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇതിന്റെ ഭാഗമായി അംബാസഡർ പരമിത ത്രിപതി കുവൈത്ത് എയർവേസ്

ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്ദിൻ അൽഫഗാനുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്കും തിരിച്ചും യാത്ര സുഗമമാക്കുന്നതിനായി കുവൈത്ത് എയർവേയ്‌സ് വിമാന സർവിസുകൾ പ്രവർത്തനക്ഷമമാക്കുന്നതിനെക്കുറിച്ച് കൂടികാഴ്ചയിൽ ചർച്ചകൾ നടത്തിയതായി ഇന്ത്യൻ എംബസി വ്യക്തമാക്കി.

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, ഭദ്രത, ക്ഷേമം എന്നിവ എംബസിയുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നതായി അംബാസഡർ പറഞ്ഞു.

കുവൈത്ത് വ്യോമാതിർത്തി അടച്ചിടുന്നതും നിലവിലുള്ള പ്രാദേശിക സുരക്ഷാ സാഹചര്യവും കണക്കിലെടുത്ത് എയർലൈൻ കമ്പനികളുമായി എംബസി ഏകോപനം നടത്തിവരികയാണ്.

Tags:    
News Summary - Ambassador meets with Kuwait Airways Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.