വിദേശകാര്യ മന്ത്രി, ലുയിഗി ഡി മായോയുമായി കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് യൂറോപ്യൻ യൂണിയൻ ഗൾഫ് മേഖലക്കുള്ള പ്രത്യേക ദൂതൻ ലുയിഗി ഡി മായോയുമായി കൂടികാഴ്ച നടത്തി. മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം. വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സംഘർഷം പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു. കുവൈത്തും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും അടുത്ത തന്ത്രപരമായ പങ്കാളിത്തവും ഇരുവരും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.