ഇൻകാസ് അംഗങ്ങൾ യോഗത്തിൽ

ഇൻകാസ് കുവൈത്ത് അഡോക്ക് കമ്മിറ്റി രൂപവത്കരിച്ചു

കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതിനായി പുതിയ അഡോക്ക് കമ്മിറ്റി രൂപീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും ഉജ്ജ്വല വിജയത്തിലേക്ക് നയിക്കാൻ വിപുലമായ പ്രവർത്തന പദ്ധതികൾക്ക് യോഗം രൂപം നൽകി.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ കുവൈത്തിലെ ഓരോ ഇൻകാസ് പ്രവർത്തകരും നാട്ടിലെ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് വോട്ടുകൾ ഉറപ്പിക്കാൻ തീരുമാനിച്ചു.

വരും ദിവസങ്ങളിൽ വിപുലമായ രീതിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചുചേർക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റി വിപുലീകരിക്കാനും അതുവഴി ഇൻകാസിനെ താഴെത്തട്ടുമുതൽ കൂടുതൽ കരുത്തുറ്റതാക്കാനും ലക്ഷ്യമിടുന്നതായും അറിയിച്ചു.

പുതിയ അഡോക്ക് കമ്മിറ്റി: രാജീവ്‌ നടുവിലെമുറി (ചെയർമാൻ), തോമസ് പള്ളിക്കൽ, ഷെറിൻ മാത്യു കൊട്ടാരം (വൈ. ചെയർമാൻ), അനൂപ് സോമൻ (ജന.സെക്ര), ജെറി മാത്യു കോശി (ജോ.സെക്ര), അലക്സ് മാത്യു പുത്തൂർ (ട്രഷ), മധു മാഹി (മീഡിയ കോർഡിനേറ്റർ), കുര്യൻ തോമസ് പൈനും മൂട്ടിൽ, മാത്യു ചെന്നിത്തല, ബാബു പനമ്പള്ളി, സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ,സുനിൽ ജിത്ത് മണ്ണാർക്കാട്, തമ്പി ലൂക്കോസ്, അലക്സ് മാനന്തവാടി, രതീഷ് കുമ്പളത്ത്, വിച്ചു വാഹിദ് വള്ളികുന്നം, സുമിത് റാന്നി (കോർ കമ്മറ്റി അംഗങ്ങൾ).

Tags:    
News Summary - INCAS Kuwait Ad hoc committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.