കുവൈത്ത് സിറ്റി: സഥാപനങ്ങൾ മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കുവൈത്ത് മുനിസിപ്പാലിറ്റി.
ഈ മാസം ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പൽ സർവീസസ് മുഖേനയായിരുന്നു പരിശോധന.
നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച 32 സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫീൽഡ് ടീമുകൾ കടകളും ബിസിനസുകളും നിരീക്ഷിക്കുന്നത് തുടരുമെന്നും മുനിസിപ്പൽ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.