സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന സംഘടനയായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷൻ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന സംഘടനയായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷൻ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് വാർഷിക രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ബിബിൻ ജോർജ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. വർഗീസ് കാവനാട്ടിൽ, ചർച്ച് സെക്രട്ടറി രഞ്ജിത് കുരുവിള, ചർച്ച് ട്രസ്റ്റി ബെച്ചു മാത്തൻ, ബി.ഡി.കെ ഭാരവാഹികളായ മനോജ് മാവേലിക്കര, നിമിഷ് കാവാലം, എം.ബി.വൈ.എ സെക്രട്ടറി ലിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് കൺവീനർ എമിൽ മാത്യു നേതൃത്വം നൽകി. എം.ബി.വൈ.എ ട്രസ്റ്റി കെ.ജെ. എൽദോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.