ശർഖ് മത്സ്യ മാർക്കറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിൽ മാസങ്ങൾക്കു ശേഷം മത്സ്യമാർക്കറ്റിൽ ലേലം പുനരാരംഭിച്ചു. ആദ്യ ദിവസംതന്നെ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടു. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ലേലത്തിൽ പെങ്കടുക്കാൻ അനുമതിയുള്ളൂ. കോവിഡ് വ്യാപനത്തെ തുടർന്നാണ് തിരക്ക് ഒഴിവാക്കാനായി മത്സ്യ ലേലം നിർത്തിവെച്ചത്. ലേലത്തിൽ പെങ്കടുക്കുന്നവർ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താൻ ലേല ഹാളിൽ ഉദ്യോഗസ്ഥ സാന്നിധ്യമുണ്ട്.
കുവൈത്തിൽ ട്രോളിങ് നിരോധം പിൻവലിക്കുകയും ആവോലി, മാലാൻ, ചെമ്മീൻ തുടങ്ങിയ മത്സ്യ ഇനങ്ങൾ കൂടുതലായി വിൽപനെക്കത്തുകയും ചെയ്യുന്ന സമയത്ത് ലേലം പുനരാരംഭിക്കുന്നത് വിപണിക്ക് ഉണർവേകും എന്നാണ് മത്സ്യ വ്യാപാരികളുടെ അഭിപ്രായം.
കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുണ്ടായ കുറവ് കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയം ആഗസ്റ്റ് എട്ടുമുതൽ ലേല നടപടികൾക്ക് അനുമതി നൽകിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർത്തിവെച്ച മത്സ്യലേലം പുനരാരംഭിക്കാനുള്ള തീരുമാനത്തെ മത്സ്യ വ്യാപാരികൾ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.