കുവൈത്ത്സിറ്റി: ബാബ് അൽ മബ്ദേബ് കടലിടുക്കിലെയും ചെങ്കടലിലെയും സ്ഥിതിഗതികൾ ദിവസവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതായി കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി (കെ.ഒ.ടി.സി) വ്യക്തമാക്കി.
തങ്ങളുടെ കപ്പലുകളുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി ആഗോളതലത്തിൽ പ്രയോഗിക്കുന്ന മുൻകരുതൽ നടപടികൾ പിന്തുടരുകയാണെന്ന് കെ.ഒ.ടി.സി വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ആഗോള വിപണികളിലേക്കുള്ള കുവൈത്ത് എണ്ണ കയറ്റുമതിയെ പിന്തുണക്കുന്നത് ആവർത്തിച്ച കെ.ഒ.ടി.സി നിലവിലുള്ള സംഘർഷങ്ങൾ എത്രയും വേഗം അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.