കള്ളപ്പണം വെളുപ്പിക്കൽ: ശക്തമായ നടപടി തുടരും
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടി. സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നേരത്തെ നിർദേശം നല്‍കിയിരുന്നു.
നടപടികളുടെ ഭാഗമായി 1500 ദിനാറിന് മുകളിലുള്ള വാഹനങ്ങളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വില്പന ബാങ്ക് വഴി മാത്രമായി പരിമിതപ്പെടുത്തുമെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വാഹനങ്ങൾ വാങ്ങുമ്പോഴും വിൽപന നടത്തുമ്പോഴുമുള്ള പണമിടപാടുകൾ ബാങ്ക് വഴി മാത്രമാകും.
ഇത് സംബന്ധമായി വാണിജ്യ മന്ത്രാലയവും കുവൈത്ത് സെൻട്രൽ ബാങ്കും ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടങ്ങൾ പരിശോധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.