ഗൃഹാതുര ഓർമകളിലേക്ക് തിരിച്ചുപോക്കായി 'മ്മ്‌ടെ കൊയിലാണ്ടി'
കുവൈത്ത് സിറ്റി: മുസ്‍ലിം ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി 'മ്മ്‌ടെ കൊയിലാണ്ടി'എന്നപേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ ഗെയിമുകൾ, നാട്ടിലെ കുംട്ടി പീടികയുടെ മാതൃകയിൽ 'അന്ത്രുക്കാന്റെ കുംട്ടി പീടിക'എന്നിവ പങ്കെടുത്തവർക്ക് ഗൃഹാതുര ഓർമകളിലേക്കുള്ള തിരിച്ചുപോക്കായി. അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുജീബ്. പി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബഷീർ എം.എ ഉദ്ഘാടനം ചെയ്തു. സീനിയർ അംഗം ബഷീർ ബാത്ത സംഘടന പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
ജനറൽ സെക്രട്ടറി എ.ടി. നൗഫൽ പ്രവർത്തനങ്ങളും പരിപാടികളും വിശദീകരിച്ചു. ട്രഷറർ റമീസ് ബാത്ത നന്ദി പറഞ്ഞു. കലാ സന്ധ്യയിൽ സംഘടനാ അംഗങ്ങളുടെ പാട്ടുകൾ, വിവിധ പരിപാടികളിൽ എന്നിവ അരങ്ങേറി. വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കൺവീനർമാരായ വാഹിദ്, എ.എം.പി. റൗഫ്, സവാദ്, ആത്തിഫ്, ഇസ്മായിൽ, ഷബീർ, റമീസ് ബാത്ത, റയീസ് ബാത്ത, ഇല്യാസ് ബാഹസൻ, റഷാദ് കരീം, ഷാഫി, ഇല്യാസ്, ഹിദായത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.