4000 പേരുടെ സാമ്പത്തിക സഹായം മന്ത്രാലയം നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: വിവരങ്ങള്‍ പുതുക്കിനല്‍കാത്തതിനാല്‍ സാമൂഹിക സുരക്ഷാ പദ്ധതിയിലുള്‍പ്പെട്ട 4000 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെച്ചതായി സാമൂഹിക-തൊഴില്‍കാര്യ മന്ത്രാലയം അറിയിച്ചു. 
സ്വദേശികളില്‍ സാമൂഹികമായും സാമ്പത്തികമായും അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിന്‍െറ ഭാഗമായാണ് സാമൂഹിക മന്ത്രാലയത്തിന് കീഴില്‍ ഇതിനായി പ്രത്യേക വകുപ്പുതന്നെ പ്രവര്‍ത്തിക്കുന്നത്. 
തെറ്റായ വിവരങ്ങള്‍ നല്‍കി പദ്ധതിയില്‍നിന്ന് സാമ്പത്തിക സഹായം തട്ടിയെടുക്കാന്‍ വ്യാപകശ്രമം നടന്നതായി അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇതുവഴി മില്യന്‍ കണക്കിന് ദീനാര്‍ സര്‍ക്കാറിന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും സൂക്ഷ്മ തെളിവെടുപ്പില്‍ കണ്ടത്തെി. 
ഇതിന്‍െറ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളവര്‍ രേഖകള്‍ പുതുക്കി നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്. 
ആകെ 8800 പേരാണ് സര്‍ക്കാറിന്‍െറ സാമ്പത്തിക സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 
ഇതില്‍ 4800 പേര്‍ മാത്രമാണ് തങ്ങളുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച കൃത്യമായ വിവരം നല്‍കിയത്.
News Summary - Ministry of Social Affairs and Labor Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.