കുവൈത്ത് സിറ്റി: രാജ്യത്ത് ഷിംഗിൾസ് അണുബാധ വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം വിപുലീകരിച്ചു. അമ്പത് വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇനി വാക്സിൻ നൽകും.
രോഗപ്രതിരോധ ശേഷി കുറഞ്ഞ പതിനെട്ട് വയസ്സിനു മുകളിലുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളം വാക്സിനേഷൻ കേന്ദ്രങ്ങളും വർധിപ്പിച്ചു. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമീപത്തെ പ്രതിരോധ ആരോഗ്യ ക്ലിനിക്കില്‍ സമീപിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നാൽപ്പത് പ്രതിരോധ ആരോഗ്യ ക്ലിനിക്കുകളിലും പ്രധാന ആശുപത്രികളിലും വാക്സിൻ ലഭ്യമാണ്.
ശരീരത്തിൽ നിഷ്ക്രിയമായി തുടരുന്ന വരിസെല്ല-സോസ്റ്റർ വൈറസ് വീണ്ടും സജീവമാകുന്നതാണ് ഷിംഗിൾസിന് കാരണം. പ്രായം കൂടുന്നതിനനുസരിച്ച് രോഗസാധ്യതയും വർധിക്കുമെന്നും ദീർഘകാല നാഡീവേദന ഉൾപ്പെടെയുള്ള സങ്കീർണതകൾ ഒഴിവാക്കാൻ വാക്സിനേഷൻ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.