കുവൈത്ത് സിറ്റി: ദീർഘകാല ഇടവേളക്കു ശേഷം എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത് സർവിസ് പുനരാരംഭിക്കുന്നു. വെള്ളിയാഴ്ച മുതൽ കോഴിക്കോട്, ശനിയാഴ്ച മുതൽ ബംഗളുരു സർവിസുകൾ പുനരാരംഭിക്കും. കോഴിക്കോട് നിന്നും കുവൈത്തിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ 7:30ന് കോഴിക്കോട് നിന്നും പുറപ്പെടും. 11:05ന് കുവൈത്തിൽ നിന്നും തിരികെ പുറപ്പെട്ട് വൈകിട്ട് 6:50ന് കോഴിക്കോട് എത്തിച്ചേരും. ബംഗളൂരുവിൽ നിന്നും കുവൈത്തിലേക്കുള്ള വിമാനം ശനിയാഴ്ച പുലർച്ചെ രണ്ട് 2:25ന് പുറപ്പെട്ട് രാവിലെ 4:50ന് കുവൈത്തിൽ എത്തും. അതേ ദിവസം കുവൈത്തിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1:25ന് ബംഗളൂരുവിൽ എത്തും.
ഞായറാഴ്ച മുതൽ കോഴിക്കോട് - കുവൈത്ത് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും രാവിലെ 5:50ന് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടാകും. ജൂലൈ ഏഴു മുതൽ ബെംഗളൂരു - കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2:25ന് ബംഗളൂരിൽ നിന്നും രാവിലെ 5:50ന് കുവൈത്തിൽ നിന്നുമായിരിക്കും സർവിസുകൾ. എയർ ഇന്ത്യ എക്സ്പ്രസിൻറെ മുഴുവൻ വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. യാത്രക്കാർക്ക് എയർലൈനിന്റെ വെബ്‌സൈറ്റായ airindiaexpress.com, മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഈ വിമാനങ്ങൾ ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.