വിസ ട്രാൻസ്ഫർ അവസരം; 27,000 തൊഴിലാളികൾ പ്രയോജനപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ ട്രാൻസ്ഫർ നിയന്ത്രണമുണ്ടായിരുന്ന മേഖലകളിലെ പ്രവാസി തൊഴിലാളികൾക്കുള്ള ഗ്രേസ് പിരീഡ് അവസാനിച്ചു. 27,141 തൊഴിലാളികൾക്ക് ട്രാൻസ്ഫർ സംവിധാനം വഴി പ്രയോജനം ലഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭ മേഖലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

ചെറുകിട-ഇടത്തരം സംരംഭക മേഖലയിൽ നിന്നുള്ള 16,048 പേർ ട്രാൻസ്ഫർ സംവിധാനം ഉപയോഗപ്പെടുത്തി. കാർഷിക മേഖലയിൽ നിന്ന് 4,460 പേരും വ്യാവസായിക മേഖലയിൽ നിന്ന് 3,300 പേരും അവസരം ഉപയോഗിച്ചു. ആടുകളെ മേയ്ക്കുന്ന മേഖലയിൽ നിന്നും മത്സ്യബന്ധന മേഖലയിൽ നിന്നുമായി 3,333 തൊഴിലാളികളും ജോലിമാറിയവരിൽ ഉൾപ്പെടുന്നു.

തൊഴിൽ വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിലും വിവിധ മേഖലകളിലെ തൊഴിലാളികളുടെ സന്തുലിതാവസ്ഥ പുന:സ്ഥാപിക്കലും ലക്ഷ്യമിട്ടായിരുന്നു നടപടി.

വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രവർത്തനപരമായ സ്ഥിരത വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Visa transfer opportunity; 27,000 workers utilized the facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.