പാസ്പോർട്ട്, കോൺസുലർ സേവന ഫീസ് വർധന പിൻവലിക്കണം - പ്രവാസി വെൽഫെയർ

കുവൈത്ത് സിറ്റി: പാസ്പ്പോർട്ട്, കോൺസുലർ സേവന ഫീസ് വർധന പിൻവലിക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രിക്കും, എം.പിമാർക്കും, ഇന്ത്യൻ അംബാസഡർക്കും സംഘടന കത്തയച്ചു. പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ചത് ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള തൊഴിലാളികൾക്ക് ഗണ്യമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ്. ജീവിതച്ചെലവ്, പ്രാദേശിക അനിശ്ചിതത്വങ്ങൾ, തൊഴിൽ വെല്ലുവിളികൾ എന്നിവ വർധിച്ചുവരുന്ന സമയത്ത്, ഭീമമായ ഫീസ് വർധനവ് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്.

ജലീബ് അൽ ശുയൂഖിലെ പാസ്പോട്ട് സേവന കേന്ദ്രം നിർത്തലാക്കിയത് നിരവധി പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ കേന്ദ്രം നിലനിർത്തണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - Withdraw the passport and consular service fee hike - Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.